ഭർത്താവിന്റെ കിഡ്‌നി വിറ്റ പണവുമായി ഭാര്യ കാമുകനൊപ്പം ഒളിച്ചോടി
ഭർത്താവിന്റെ കിഡ്‌നി വിറ്റ പണവുമായി കാമുകനൊപ്പം ഭാര്യ ഒളിച്ചോടി. പശ്ചിമബംഗാളിലെ ഹൗറ സ്വദേശിയായ യുവാവാണ് ഭാര്യയുടെ നിർബന്ധപ്രകാരം 10 ലക്ഷം രൂപയ്ക്ക് വൃക്ക വിറ്റത്. മകളുടെ പഠനത്തിനും വിവാഹത്തിനും കരുതിവെക്കാമെന്ന് പറഞ്ഞ് യുവതി വൃക്ക വിൽക്കാൻ ഭർത്താവിനെകൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു. ശസ്ത്രക്രിയ പൂർത്തിയായ യുവാവിനെയും മകളെയും ഉപേക്ഷിച്ച് ഭാര്യ FBയിൽ പരിചയപ്പെട്ട ഒരാളുമായി ഒളിച്ചോടുകയായിരുന്നു.


+ There are no comments
Add yours