ബാലരാമപുരത്ത് കൊലപ്പെട്ട രണ്ടര വയസുകാരി ദേവേന്ദുവിൻ്റെ അമ്മ ശ്രീതുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് എസ്.പി. സുദർശൻ. ദേവസ്വം ബോർഡിൽ ജോലി വാഗ്‌ദാനം ചെയ‌് പണം തട്ടിയ കേസിലാണ് അറസ്റ്റ്. ഡ്രൈവർ ജോലിയുടെ അപ്പോയിന്റ്മെന്റ് ഓർഡർ വ്യാജമായി തയ്യാറാക്കി, സെക്ഷൻ ഓഫീസർ എന്ന് വ്യാജ ഒപ്പും സീലും തയ്യാറാക്കിയാണ് തട്ടിപ്പ് നടത്തിയത്.
മൂന്ന് പരാതികളാണ് നിലവിൽ ശ്രീതുവിനെതിരെ ലഭിച്ചിട്ടുള്ളത്. പത്തോളം പരാതികൾ ഉയർന്ന് വന്നിട്ടുണ്ട്. കേസിൽ അന്വേഷണം തുടരുകയാണെന്നും, ശ്രീതുവിനെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അറിയിച്ചു. BNS 316 (2), 318 (4), 336 (2) എന്നീ വകുപ്പുകൾ പ്രകാരമാണ് ശ്രീതുവിനെതിരെ കേസെടുത്തത്.
ഇവർ ഇന്നലെ രാത്രി മുതൽ പൊലീസ് കസ്റ്റഡിയിലാണ്.


+ There are no comments
Add yours