നാല് വയസുകാരി മുട്ടോളം ടാറിൽ മുങ്ങി; അത്ഭുത രക്ഷപെടൽ
ഒളിച്ചു കളിക്കുന്നതിനിടയിൽ ടാർ വീപ്പയിൽ കുടുങ്ങിയ ഫാത്തിമ എന്ന നാലരവയസുകാരിക്ക് അത്ഭുത രക്ഷപെടൽ. കാസർകോടാണ് സംഭവം. വീടിന് സമീപം ടാറിങ്ങിനായി കൊണ്ടുവന്ന ടാർ വീപ്പയിലേക്ക് ഇറങ്ങുകയായിരുന്നു കുട്ടി. മുട്ടിന് മുകളിൽ വരെ ടാറിൽ മുങ്ങി കുടുങ്ങിപോയ കുട്ടിയെ അഗ്നിരക്ഷാസേനയെത്തി പണിപ്പെട്ടാണ് പുറത്തെടുത്തത്. 30 ലിറ്റർ ഡീസൽ വീപ്പയിലേക്ക് ഒഴിച്ച് ടാറിന്റെ കട്ടി പലതവണ കുറച്ചാണ് രക്ഷപെടുത്തിയത്.


+ There are no comments
Add yours