വനിതാ മേക്കപ്പ് ആർട്ടിസ്റ്റിൻ്റെ പീഡന പരാതിയിൽ പുരുഷ മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ.

Estimated read time 0 min read

വനിതാ മേക്കപ്പ് ആർട്ടിസ്റ്റിൻ്റെ പീഡന പരാതിയിൽ പുരുഷ മേക്കപ്പ് ആർട്ടിസ്റ്റ് പിടിയിൽ. മേക്കപ്പ് ആർട്ടിസ്റ്റ് രുചിത് മോനെ ആണ് പ്രത്യേക അന്വേഷണ സംഘം എറണാകുളത്ത് നിന്ന് പിടികൂടിയത്.

കാക്കനാട് ഫ്ളാറ്റിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഇന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കേസിൽ പ്രതിയായ മേക്കപ്പ് ആർട്ടിസ്റ്റ് രുചിത് മോനെ സിനിമാ ജീവനക്കാരുടെ സംഘടനയായ ഫെഫ്കയിൽ നിന്നും പുറത്താക്കിയെന്ന് സംഘടന വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

+ There are no comments

Add yours