U19 വനിത ടി20 ലോകകിരീടം സ്വന്തമാക്കി ഇന്ത്യൻ പെൺകുട്ടികൾ.

Estimated read time 1 min read

കൗമാര വനിത ടി20 ലോകകപ്പിൽ ഇന്ത്യൻ മുത്തം

U19 വനിത ടി20 ലോകകിരീടം സ്വന്തമാക്കി ഇന്ത്യൻ പെൺകുട്ടികൾ. ഫൈനലിൽ ദക്ഷിണാഫ്രിക്കൻ വനിതാ ടീമിനെ 9 വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ദക്ഷിണാഫ്രിക്ക ഉയർത്തിയ 83 റൺസ് ലക്ഷ്യം 52 പന്ത് ശേഷിക്കെ ഇന്ത്യ മറികടക്കുകയായിരുന്നു. ഓപ്പണർ GV തൃഷയുടെ (44*) ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. ബൗളിങ്ങിലും തിളങ്ങിയ താരം 3 വിക്കറ്റും നേടിയിരുന്നു. ഇന്ത്യയുടെ തുടർച്ചയായ രണ്ടാം കിരീടമാണിത്.

+ There are no comments

Add yours