പ്രസവ ശസ്ത്രക്രിയയ്ക്ക് ഇടയിൽ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി ഹർഷിന വീണ്ടും സമരത്തിലേക്ക്. കേസിൽ പ്രോസിക്യൂഷൻ നിലപാട് തങ്ങൾക്കൊപ്പമല്ലെന്ന് ആരോപിച്ചാണ് ഹർഷിന വീണ്ടും സമരത്തിലേക്ക് കടക്കുന്നത്. കീഴ്ക്‌കോടതി നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്‌തതും, കേസ് ഹൈക്കോടതി പരിഗണിക്കണമെന്ന് ഗവണ്മെന്റ് പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും ആവശ്യപ്പെടാത്തതും സർക്കാർ ഹർഷിനക്കൊപ്പമല്ല എന്ന് തെളിയിക്കുന്നതാണെന്ന് സമരസമിതി ആരോപിക്കുന്നു.
ഫെബ്രുവരി 13 വ്യാഴാഴ്‌ച രാവിലെ 10 മണി മുതൽ വൈകിട്ട് 5 വരെ കോഴിക്കോട് കിഡ്‌സൺ കോർണറിൽ നടക്കുന്ന സത്യാഗ്രഹ സമരം മുൻ എം.പി. കെ. മുരളീധരൻ ഉദ്ഘാടനം ചെയ്യും.
കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ ഹർഷിന വീണ്ടും സമരത്തിലേക്ക്.

+ There are no comments
Add yours