ലൈംഗിക പീഡനം; നടനെതിരെ ഡിജിറ്റൽ തെളിവുകൾ
നടൻ മുകേഷിനെതിരെയുള്ള ലൈംഗിക പീഡന പരാതിയിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. നടി ആരോപിച്ച കുറ്റങ്ങൾ തെളിഞ്ഞതായി കുറ്റപത്രത്തിൽ പറയുന്നു. മുകേഷിനെതിരെ വാട്സാപ്പ് ചാറ്റ് ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകളുണ്ടെന്നും കുറ്റപത്രത്തിൽ ആരോപിക്കുന്നു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. നടിയുടെ രഹസ്യമൊഴിയടക്കം രേഖപ്പെടുത്തിയിട്ടുണ്ട്.


+ There are no comments
Add yours