ഇന്ന് ലോക തണ്ണീർത്തട ദിനം
ഇന്ന് ലോക തണ്ണീർത്തട ദിനം. നമ്മുടെ ഭൂമിയുടെ ആകെ കരയിൽ 6% തണ്ണീർത്തടങ്ങളാണ്. ലോക തണ്ണീർത്തട ദിനം ആദ്യമായി ആചരിച്ചത് 1997 ഫെബ്രുവരി 2നാണ്. ജൈവവൈവിധ്യത്തിനും ജലനിയന്ത്രണത്തിനും തണ്ണീർത്തടങ്ങൾ നൽകുന്ന പ്രാധാന്യം പങ്കുവെക്കാനും തണ്ണീർത്തടങ്ങളുടെ സംരക്ഷണത്തിനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. നദികൾ, തടാകങ്ങൾ, അണക്കെട്ടുകൾ, കായലുകൾ, ചതുപ്പുകൾ, കുളങ്ങൾ, എന്നിവയെല്ലാം തണ്ണീർത്തടങ്ങളായി കണക്കാക്കുന്നു.


+ There are no comments
Add yours