വൈക്കം ആശുപത്രിയിൽ ഗുരുതര അനാസ്ഥ
വൈക്കം താലൂക്ക് ആശുപത്രിയിൽ ഗുരുതര അനാസ്ഥ. പരിക്കേറ്റ് എത്തിയ കുട്ടിയുടെ തലയിൽ ഇന്നലെ രാത്രി തുന്നലിട്ടത് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ. വെളിച്ചമില്ലാതെ വന്നപ്പോൾ കുട്ടിയുടെ മാതാപിതാക്കളാണ് തുന്നലിടാൻ മൊബൈൽ ടോർച്ച് വെളിച്ചം കാണിച്ചുകൊടുത്തത്. വൈദ്യുതി ഇല്ലാത്തത് കാരണം ചോദിച്ചപ്പോൾ കറണ്ട് കട്ടാണെന്ന് മറുപടി. ജനറേറ്ററില്ലേ എന്ന ചോദ്യത്തിന് ഡീസൽ ഇല്ലെന്നും ജീവനക്കാർ മറുപടി പറഞ്ഞു.


+ There are no comments
Add yours