യാത്രക്കാരെ വലച്ച് തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ സ്വകാര്യ ബസ്സ് മിന്നൽ പണിമുടക്ക്. തൃശ്ശൂർ കൊടുങ്ങല്ലൂർ റൂട്ടിൽ കൂർക്കഞ്ചേരി മുതൽ കൊടുങ്ങല്ലർ വരെ റോഡ് കോണ്ക്രീറ്റിങ്ങ് നടത്തുന്നതിൻറെ ഭാഗമായി ഈ റൂട്ടിലെ മാപ്രാണം മുതൽ കരുവന്നൂർ വരെ റോഡ് കോൺക്രീറ്റിങ്ങ് നടത്തുന്നതിൻറെ ഭാഗമായി ഒരു ഭാഗത്തേക്ക് ഒറ്റ വരി ഗതാഗതം ആണ്. ഒറ്റ വരി ഗതാഗതത്തിനിടയിൽ എതിർ ദിശയിൽ നിന്നും ചെറു വാഹങ്ങൾ വരുന്നതു മൂലം സ്വകാര്യ ബസ്സുകൾക്ക് അമിത വേഗത്തിൽ ഓടുവാൻ സാധിക്കുന്നില്ല എന്ന കാരണത്താലും വാഹ്നങ്ങൾ തിരിച്ചു വിടുന്നതിന് നോട്ടീസ് നല്‍കിയില്ല എന്നീ കാരണങ്ങൾ പറഞ്ഞാണ് സ്വകാര്യ ജീവനക്കാർ ശനിയാഴ്ച രാവിലെ മുതൽ സ്വകാര്യ ബസ്സ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തിയത്..സർവ്വീസ് നടത്തിയ സ്വകാര്യ ബസ്സുകളെല്ലാം ഇരിങ്ങാലക്കുട ബസ്സ് സ്റ്റേഷനിൽ തടഞ്ഞു. പിന്നീട് ഇരിങ്ങാലക്കുട ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ ചർച്ച നടത്തി സമരം പിൻവലിച്ചു. ഗതാഗതം തിരിച്ച് വിടുന്നതായി ബന്ധപ്പെട്ട് നോട്ടീസ് നൽകേണ്ടത് ആർടിഒ ആണെന്ന് ഡിവൈഎസ്പി പറഞ്ഞു. സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക് കാരണം ആശുപത്രിയിൽ ഡോക്ടറെ കാണുവാൻ പോകുന്ന രോഗികളും മറ്റ് ആവശ്യങ്ങൾക്ക് പോകുന്നവരുമാണ്. യാത്രക്കാരെ വലച്ച് സ്വകാര്യ ബസ്സുകളുടെ മിന്നൽ പണി മുടക്കിന് നേതൃത്വം നൽകിയവർക്കെതിരെ അധികൃതർ നടപടി എടുക്കാത്തത് പരാതിക്കിടയാക്കി. ഒറ്റ വരി ഗതാഗതത്തിനിടയിൽ സ്വകാര്യ ബസ്സുകളുടെ മുന്നിൽ ചെറു വാഹ്നങ്ങൾ വന്നാൽ കാതടപ്പിക്കുന്ന എയർ ഹോണടിപ്പിച്ച് ചെറു വാഹ്ന യാത്രികരെ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കും.റോഡ് പണി നടക്കുന്നതു കാരണം സൈഡ് കൊടുക്കുവാനും പറ്റാത്ത അവസ്ഥ. ഇതിനെതിരെ അധികൃതർക്ക് പരാതി നല്‍കിയിരുന്നുവെങ്കിലും അധികൃതർ ഒരു നടപടിയും എടുത്തിട്ടില്ല.


+ There are no comments
Add yours