സംസ്ഥാനത്ത് പണിമുടക്ക് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് ചൊവ്വാഴ്‌ച KSRTC പണിമുടക്ക് പ്രഖ്യാപിച്ച് TDF. ജീവനക്കാരുടെ ശമ്പളം നൽകുന്നതിൽ KSRTC സിഎംഡി വിളിച്ച ചർച്ച പരാജയമായതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ശമ്പളവും പെൻഷനും എല്ലാമാസവും ഒന്നാം തീയതി വിതരണം ചെയ്യുക, 31 ശതമാനം ഡിഎ കുടിശിക പൂർണമായും അനുവദിക്കുക, ദേശസാത്കൃത റൂട്ടുകളുടെ സ്വകാര്യവത്കരണം അവസാനിപ്പിക്കുക, ശമ്പളപരിഷ്ക്കരണ കരാറിന്റെ ഉത്തരവ് ഇറക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ.


+ There are no comments
Add yours