കുർബാനക്കിടെ വൈദികന് നേരെ ആക്രമണം. പൊലീസ് പള്ളി പൂട്ടിച്ചു.

Estimated read time 0 min read

വൈദികനെ അൾത്താരയിൽ കേറി ആക്രമിച്ചു

ഏകീകൃത കുർബാനയുമായി ബന്ധപ്പെട്ട് തർക്കം അയവില്ലാതെ തുടരുന്നു. തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി പള്ളിയിൽ കുർബാനക്കിടെ വൈദികന് നേരെ ആക്രമണമുണ്ടായി. കുർബാനയ്ക്കിടെ ആയിരുന്നു ആക്രമണം. സംഭവത്തിൽ ഫാദർ ജോൺ തോട്ടുപുറത്തിന് പരിക്കേറ്റു. അക്രമികൾ മൈക്കും ബലിവസ്തുക്കളും തട്ടിത്തെറിപ്പിച്ചു. വിമത വികാരിയുടെ നേതൃത്വത്തിൽ ഒരു സംഘമാണ് ആക്രമണം നടത്തിയത് എന്നാണ് ആരോപണം. തുടർന്ന് പൊലീസ് പള്ളി പൂട്ടിച്ചു.

+ There are no comments

Add yours