ആലുവയ്ക്ക് സമീപം പൂക്കാട്ടുപടിയില്‍ ഏഴുവയസുകാരനെ പിതാവ് ചട്ടുകം കൊണ്ട് പൊള്ളിച്ചതായി പരാതി.
സംഭവത്തില്‍ എടത്തല പോലീസ് കേസെടുത്തു. അയല്‍വാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
കുട്ടിയെ പോലീസ് ചൈല്‍ഡ് ലൈനിന് മുന്നില്‍ ഹാജരാക്കിയ ശേഷം സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഏഴുവയസുകാരന്റെ ദേഹത്ത് മർദനമേറ്റതിന്റെയും പൊള്ളലേറ്റതിന്റെയും പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്.
ഏഴുവയസുകാരന് 12-ഉം 10-ഉം വയസുള്ള രണ്ട് സഹോദരങ്ങള്‍ കൂടിയുണ്ട്. കുട്ടിയുടെ അമ്മ വർഷങ്ങള്‍ക്ക് മുൻപ് വിവാഹമോചനം നേടി മാറിതാമസിക്കുകയാണ്. കുട്ടികള്‍ പിതാവിനൊപ്പമാണ് താമസിച്ചുവന്നിരുന്നത്.








+ There are no comments
Add yours