മഹാരാഷ്ട്രയിൽ വൻ ട്രെയിൻ അപകടം!
മഹാരാഷ്ട്രയിലെ ജൽഗാവിൽ ട്രെയിൻ അപകടത്തെ തുടർന്ന് 6 യാത്രക്കാർ മരിച്ചതായി റിപ്പോർട്ട്. പുഷ്പക് എക്സ്പ്രസിൽ തീപിടിത്തം ഉണ്ടായതായി അഭ്യൂഹം പരന്നിരുന്നു. ഇതോടെ ഈ ട്രെയിനിൽ യാത്ര ചെയ്തവർ ട്രാക്കിലേക്ക് ചാടി എടുത്തുചാടി. ഈ സമയം മുന്നിൽ നിന്ന് ബെംഗളൂരു എക്സ്പ്രസ് വരികയായിരുന്നു. ഈ എക്സ്പ്രസ് ഇടിച്ചാണ് ഇത്രയും പേർ മരിച്ചത്. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മറ്റ് വിവരങ്ങൾ ലഭ്യമായിട്ടില്ല.


+ There are no comments
Add yours