കഠിനംകുളം കൊലപാതകം;പ്രതി രക്ഷപെട്ട സ്‌കൂട്ടർ കണ്ടെത്തി

Estimated read time 0 min read

കഠിനംകുളം കൊലപാതകം;പ്രതി രക്ഷപെട്ട സ്‌കൂട്ടർ കണ്ടെത്തി



കഠിനംകുളം ആതിരയുടെ കൊലപാതകത്തിൽ പ്രതി കൃത്യം നടത്തിയ ശേഷം രക്ഷപ്പെട്ട സ്‌കൂട്ടർ കണ്ടെത്തി. കൊല്ലപ്പെട്ട ആതിരയുടെ സ്കൂട്ടറാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ നിന്ന് കണ്ടെത്തിയത്. ആതിരയുടെ ഭർത്താവിൻ്റെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. പ്രതിയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ ഇന്നലെ വൈകുന്നേരത്തോടെയാണ് റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു സമീപത്തുനിന്ന് വാഹനം കണ്ടെത്തുന്നത്. ഇന്നലെ രാവിലെയാണ് കൊലപാതകം. പിന്നീട് വീട്ടിലുണ്ടായിരുന്ന സ്‌കൂട്ടറുമായി പ്രതി രക്ഷപ്പെടുകയായിരുന്നു. എറണാകുളം സ്വദേശിയായ പ്രതി ട്രെയിനിൽ രക്ഷപ്പെട്ടെന്നാണ് പൊലീസ് നിഗമനം.

+ There are no comments

Add yours