സംസ്ഥാനത്തെ സ്വർണ്ണവില സർവകാല റെക്കോർഡിൽ. ചരിത്രത്തിലാദ്യമായി ഒരു പവൻ സ്വർണ്ണത്തിൻ്റെ വില 60000 കടന്നു. ഒരു പവൻ സ്വർണ്ണത്തിന് ഇന്നത്തെ വിൽപ്പന വില 60200 രൂപയാണ്. ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്ന് 7525 രൂപയും നൽകേണ്ടി വരും. ഒരു പവൻ സ്വർണ്ണത്തിന് ഇന്ന് 600 രൂപയാണ് വർധിച്ചിരിക്കുന്നത്. ഗ്രാമിന് 75 രൂപയുടെ വർധനയും രേഖപ്പെടുത്തി. കഴിഞ്ഞ രണ്ട് ദിവസമായി വിപണിയെയാകെ പിടിച്ചുകുലുക്കിയ ട്രംപ് ഇഫക്ട് തന്നെയാണ് ഇന്നും സ്വർണ്ണവിലയിൽ പ്രതിഫലിച്ചതെന്നാണ് സൂചന. ട്രംപ് അമേരിക്കൻ പ്രസിഡൻ്റായി അധികാരമേറ്റതിൽ ആഗോളതലത്തിൽ ഉയർന്ന ആശങ്കയെ തുടർന്ന് ഇന്നലെ ഇന്ത്യയിലെ ഓഹരി വിപണി കൂപ്പുകുത്തിയിരുന്നു.


+ There are no comments
Add yours