സെക്രട്ടേറിയറ്റ് സ്‌തംഭിക്കാൻ സാധ്യത

Estimated read time 0 min read

ഇന്ന് പണിമുടക്ക്; സെക്രട്ടേറിയറ്റ് സ്‌തംഭിക്കും!

സെക്രട്ടേറിയറ്റ് പ്രവർത്തനങ്ങളെ സ്തംഭിപ്പിച്ച് പ്രതിപക്ഷ സർവ്വീസ് സംഘടനയുടെ കൂട്ടായ്മയായ സെറ്റോയും സിപിഐ സംഘടന ജോയിൻറ് കൗൺസിലും ഇന്ന് പണിമുടക്കും. ശമ്പള പരിഷ്ക്കരണം നടപ്പാക്കുക, ഡിഎ കുടിശ്ശിക വെട്ടികുറച്ച നടപടി പിൻവലിക്കുക, ലീവ് സറണ്ടർ അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. സമരത്തെ നേരിടാൻ സർക്കാർ ഡയസ് നോൺ അടക്കം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

+ There are no comments

Add yours