മാർച്ചിനിടെ ജലപീരങ്കിയുടെ കോമഡി. ആദ്യം വെള്ളം ചീറ്റിയത് ആകാശത്തേക്കും പിന്നീട് പൊലീസിനു നേരെയും

Estimated read time 1 min read

കാഞ്ഞങ്ങാട് DYFI നടത്തിയ DySP ഓഫീസ് മാർച്ചിനിടെ സംഘർഷവും പിന്നാലെ കോമഡിയും. പ്രതിഷേധം അതിക്രമത്തിൽ കലാശിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതാണ് കോമഡിയിൽ കലാശിച്ചത്. ജലപീരങ്കി ആദ്യം വെള്ളം ചീറ്റിയത് ആകാശത്തേക്കും പിന്നീട് പൊലീസിനു നേരെയുമായിരുന്നു. ജലപീരങ്കിയുടെ സാങ്കേതിക തകരാറാണ് പൊലീസിനെ ചതിച്ചത്. ജലപീരങ്കി പാളിയത് കണ്ട DYFI പ്രവർത്തകർ പൊലീസിനെ നോക്കി ചിരിക്കുന്നതും കാഴ്‌ചക്കാർക്ക് കൗതുകമായി.

+ There are no comments

Add yours