വെള്ളാങ്ങല്ലൂർ ഭാഗത്തു റോഡ് കോൺക്രീറ്റിങ്ങ് പണി മന്ദഗതിയിൽ.

Estimated read time 1 min read

റോഡ് കോൺക്രീറ്റിങ്ങ് പണി മന്ദഗതിയിൽ. വെള്ളാ०ങ്ങല്ലൂർ  തൃശ്ശൂർ –കൊടുങ്ങല്ലൂർ സ०സ്ഥാന പാതയിൽ കൂർക്കഞ്ചേരി കൊടുങ്ങല്ലൂർ വരെ റോഡ് കോൺക്രീറ്റ് ചെയ്യുന്നതിൻറെ ഭാഗമായി  ഇപ്പോൾ വെള്ളാങ്ങല്ലൂർ ബ്ളോക്ക് ജ०ങ്ങ്ഷൻ മുതൽ കോണത്തുകുന്ന് ജ०ങ്ങ്ഷൻ വരെ കോൺക്രീറ്റ് ചെയ്യുന്ന പണി നടന്നു കൊണ്ടിരിക്കുകയാണ്. റോഡിൻറെ കിഴക്കു ഭാഗ० കോൺക്രീറ്റ് ചെയ്യുന്ന പണി പൂർത്തിയായി. ഇപ്പോൾ റോഡിൻറെ പടിഞ്ഞാറു ഭാഗ० കോൺക്രീറ്റ് ചെയ്യുന്ന പണി നടന്നു കൊണ്ടിരിക്കുകയാണ്. ഈ ഭാഗത്താണ് ജല അതോറിട്ടിയുടെ കുടി വെള്ള വിതരണ പൈപ്പു० ടെലഫോണിൻറെ കേബിളു० പോകുന്നത്. റോഡിനായി കുഴിക്കു०പോൾ പലപ്പോഴും ജല അതോറിട്ടിയുടെ കുടി വെള്ള വിതരണ പൈപ്പ് പൊട്ടി ജലം പാഴായി പോകുക പതിവാണ്. അതു കാരണം റോഡ് കോൺക്രീറ്റിങ്ങ് പണി മന്ദഗതിയിലാണ് നടക്കുന്നതെന്ന് നാട്ടുകാർ. റോഡ് പണിക്ക് മുൻപെ ജല അതോറിട്ടിയുടെ പൈപ്പിനു०ടെലഫോൺ കേബിളുകൾക്കു० കേടു പറ്റാത്തവിധം സ०വിധാന० ചെയ്യേണ്ടതായിരുന്നുവെന്നാണ് എല്ലാവരുടേയും അഭിപ്രായം.     . റോഡ് കോൺക്രീറ്റിങ്ങ് പണി നടക്കുന്നതിനാൽ തൃശ്ശൂർ  ഭാഗത്തേക്ക് പോകുന്ന വാഹ്നങ്ങൾക്ക് അധികൃതർ ഒറ്റവരി ഗതാഗതമാണ് നടപ്പിലാക്കിയിരിക്കുന്നത്. അതു കാരണം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ചെറു വാഹ്നങ്ങളിൽ സഞ്ചരിക്കുന്നവരാണ് കാർ, ഇരുചക്ര വാഹ്ന० ഓട്ടൊ റിക്ഷ. സ്വകാര്യ ബസ്സുകളുടെ മുന്നിൽപെട്ടാൽ വലിയ ശബ്ദത്തോടു കൂടിയ ഹോണടിച്ച് ഭയപ്പെടുത്തി കൊണ്ടിരിക്കു०. ഒറ്റ വരി ഗതാഗതമാണ്, സൈഡ് കൊടുക്കുവാൻ പറ്റാത്ത അവസ്ഥ. സ്വകാര്യ ബസ്സ് ഡ്രൈവർമാരുടെ മനുഷ്യത്തമില്ലാത്ത നടപടിക്കെതിരെ പരാതിപ്പെട്ടീട്ടു० പോലീസ്സു० മറ്റു അധികൃതരു० യാതൊരു നടപടിയും എടുക്കുന്നില്ലായെന്ന് ചെറു വാഹ്ന ഉടമകളുടെ പരാതി. റോഡ് കോൺക്രീറ്റിങ്ങ് പണി നടക്കുന്നതു കാരണം ബുദ്ധിമുട്ടിലായത് വ്യാപാരികളു० നാട്ടുകാരുമാണ്. നല്ല റോഡ് വരുമല്ലൊ എന്ന കാരണത്താൽ എല്ലാവരും സഹിക്കുന്നു

+ There are no comments

Add yours