അഗസ്ത്യാർകൂടത്തിലെ തിരുമുൽ കാഴ്‌ചയുമായി 145 പേർ ശബരിമലയിൽ
അഗസ്ത്യാർ കൂടത്തിലെ വനവാസികൾ ഇത്തവണയും അയ്യപ്പദർശനത്തിനായി ശബരിമലയിലെത്തി. തിരുവനന്തപുരം ജില്ലയിലെ കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്ര ട്രസ്റ്റി വിനോദ് മുണ്ടണിയുടെ നേതൃത്വത്തിലുള്ള 145 അംഗ സംഘമാണ് ഇത്തവണ അയ്യനെ കാണാൻ വന വിഭവങ്ങളുമായി എത്തിയത്. എല്ലാ വർഷവും മണ്ഡലകാലത്ത് അയ്യപ്പന് സമർപ്പിക്കാനായി തേൻ, കാട്ടുപൂക്കൾ,കദളിക്കുല തുടങ്ങിയ വിഭവങ്ങളുമായാണ് ഇവർ മല ചവിട്ടുന്നത്.


+ There are no comments
Add yours