പുതിയ എംഎൽഎമാർക്ക് നീല ട്രോളി ബാഗ് സമ്മാനം. ആകസ്മികം എന്ന്  സ്‌പീ ക്കറുടെ ഓഫീസിൻ്റെ വിശദീകരണം.

Estimated read time 0 min read

തിരുവനന്തപുരം: പുതിയ എംഎൽഎമാർക്ക് നീല ട്രോളി ബാഗ് സമ്മാനിച്ച് സ്പ‌ീക്കർ എ. എൻ. ഷംസീർ. ഉപതെരഞ്ഞടുപ്പിൽ വിജയി ച്ച രാഹുൽ മാങ്കൂട്ടത്തിൽ, യു.ആ.ർ പ്രദീപ് എ ന്നിവർക്കാണ് സ്‌പീക്കർ നീല ട്രോളി ബാഗ് നൽകിയത്. ബാഗിൽ ഭരണഘടന, നിയമസ ഭാ ചട്ടങ്ങൾ എന്നിവ സംബന്ധിച്ച പുസ്‌തക ങ്ങളാണ് ഉണ്ടായിരുന്നത്.

അതേസമയം, നീല ട്രോളി ബാഗ് നൽകിയത് ബോധപൂർവമാണെന്ന ആരോപണവും ഉയ ർന്നു. വിവാദമായതിന് പിന്നാലെ മറുപടിയു മായി സ്പീക്കറുടെ ഓഫീസ് രംഗത്തെത്തി. എല്ലാ പുതിയ എംഎൽഎമാർക്കും ബാഗ് ന ൽകാറുണ്ടെന്നും ഇത്തവണ ആകസ്മികമാ യാണ് നീല ബാഗ് ആയതെന്നുമാണ് സ്‌പീ ക്കറുടെ ഓഫീസിൻ്റെ വിശദീകരണം.

പാലക്കാട് ഉപതെരഞ്ഞടുപ്പിനിടെ നീല ട്രോ ളി ബാഗിൽ രാഹുലിൻ്റെ പ്രചാരണത്തിനായി പണമെത്തിച്ചെന്ന് സിപിഎം ആരോപിച്ചിരു ന്നു. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കി യിരുന്നു. പിന്നീട് നീല ട്രോളി ബാഗ് വിവാദ ത്തിൽ തെളിവ് കണ്ടെത്താനായില്ലെന്ന് അ ന്വേഷണ സംഘം റിപ്പോർട്ട് നൽകിയിരുന്നു.

+ There are no comments

Add yours