*സഹൃദയ എൻജിനീയറിങ് കോളേജിന് ഹഡിൽ ഗ്ലോബലിൻറെ ആദരം*
തൃശൂർ: വനിതാ ഗവേഷകരുടെ ആശയങ്ങളെ സാങ്കേതിക വിദ്യകളാക്കാനുള്ള സംഭാവനകൾ നൽകിയതിന് കോവളം ലീല ഹോട്ടലിൽ നവംബർ 28മുതൽ 30 വരെ നടന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ട് അപ്പ് ഫെസ്റ്റിവൽ ആയ ഹഡിൽ ഗ്ലോബലിൽ കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിനെ ആദരിച്ചു. സംസ്ഥാന ഇലക്ട്രോണിക്സ് ആൻഡ് ഐ ടി വകുപ്പിന്റെ സെക്രട്ടറി ഡോ. രത്തൻ യു കേൽക്കർ ആണ് പുരസ്‌കാരം സമ്മാനിച്ചത് . കേന്ദ്ര ഐ ടി വകുപ്പിന്റെ സി ഇ ഓ ശ്രീ . പനീർശെൽവം മദനഗോപാൽ , കേരള സ്റ്റാർട്ട് അപ്പ് മിഷൻ സി ഇ ഓ ശ്രീ അനൂപ് അംബിക എന്നിവരുടെ മഹനീയ സാന്നിധ്യത്തിൽ കോളേജിന് വേണ്ടി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ഡോ . ആന്റോ ചുങ്കത്ത് , ഡയറക്ടർ ഡോ ലിയോൺ ഇട്ടിയച്ചൻ , സഹൃദയ ടി ബി ഐ ഐ ഹബ് സി ഇ ഓ ശ്രീ ജിബിൻ ജോസ് എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.
സഹൃദയ എഞ്ചിനീയറിംഗ് കോളേജും, കേരള സ്റ്റാർട്ട് അപ്പ് മിഷനും സംയുക്തമായി ചേർന്ന് നടപ്പാക്കിയ റിസേർച് ഇന്നോവേഷൻ പ്രോഗ്രാം ഫോർ വുമൺ സ്റ്റാർട്ട് അപ്പ് എന്ന പദ്ധതിയുടെ ഭാഗമായാണ്. വനിതാ ഗവേഷകർക്ക് അവരുടെ ആശയങ്ങളെ സാങ്കേതിക വിദ്യകളാക്കി മാറ്റാനുള്ള സഹായങ്ങൾ ലഭിച്ചത്. ബിയോടെക്നോളജിയിലും ആരോഗ്യ സാങ്കേതിക മേഖയിലുമുള്ള ഏഴ് ഗവേഷകരെയാണ് ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തത്. ഇവർക്ക് 18 മാസത്തെ പരിശീലനവും മെന്ററിങ്ങും ലബോറട്ടറി, ഇൻക്യുബേറ്റർ സൗകര്യങ്ങളും 5 ലക്ഷം വരയുള്ള ഗ്രാന്റും നൽകി. ഗവേഷകരുടെയും ആശയങ്ങളെ സാങ്കേതിക വിദ്യയിലധിഷ്ഠിതമായ ഉല്പന്നങ്ങളാക്കി മാറ്റുവാൻ കഴിഞ്ഞത് ഈ പദ്ധതിയുടെ ഒരു വിജയമാണ്. ഈ ഉൽപ്പന്നങ്ങളുടെ പേറ്റന്റുകൾ എടുക്കുവാൻ സാധിച്ചു എന്നുള്ളത് മാത്രമല്ല ഇതിൽ രണ്ടു ഗവേഷകർക്ക് ഡീപ് ടെക്നോളജി സ്റ്റാർട്ട് അപ്പ് കമ്പനികൾ തുടങ്ങുവാൻ സാധിച്ചു എന്നുള്ളത് ഈ പദ്ധതിയുടെ നേട്ടമായി കാണാം. കൂടുതൽ പേരും ഭാവിയിൽ കമ്പനികൾ തുടങ്ങുവാനുള്ള സാധ്യതകളിലേക്ക് ഉറ്റു നോക്കികൊണ്ടിരിക്കുന്നു.
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഗവേഷകയായ ഡോ ബിന്ധ്യ ഇ എസ് വികസിപ്പിച്ചത് നട്ട്ബാക്ക് എന്ന കുട്ടികൾക്ക് ഉപേയാഗിക്കാവുന്ന പ്രൊ ബയോട്രിക്ക് സപ്ലിമെന്റ് സാങ്കേതിക വിദ്യയാണ്. ഐ ടി പാലക്കാടിലെ ഗവേഷകയും സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപികയുമായ ഡോ ജിത്തു രവീന്ദ്രൻ വിൿസിപ്പിച്ചത് യൂണിവേഴ്സൽ ക്ലോറോമീറ്റർ എന്ന ഉപകരണമാണ്. ഈ ഉപകരണം ഉപയോഗിച്ചു ലോബറട്ടറികളിൽ പോകാതെ തന്നെ ക്ലോറിന്റെ അളവ് പരിശോധിക്കാനാകും. കൊച്ചി സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ ഗവേഷകവിദ്യാർത്ഥി ആയ മിസ്.വിദ്യ മോഹൻ വികസിപ്പിച്ചത് വെജിറ്റബിൾ സീഡിൽ നിന്നും ഒമേഗ 3 , ഒമേഗ 6 ഫാറ്റിയസ് ഉള്ള പ്രത്യേക തരം ഹെൽത്ത് സപ്ലിമെന്റിന്റെ സാങ്കേതികവിദ്യ ആണ്. സഹൃദയ എഞ്ചിനീയറിംഗ് കോളേജിലേ ബയോടെക്നോളജി വിഭാഗം അദ്ധ്യാപിക ആയ ഡോ രേഷ്മ ജോസ് വികസിപ്പിച്ചത് ഭിന്നശേഷിയുള്ള കുട്ടികൾക്ക് ആശയവിനിമയത്തിനും പഠനത്തിനും സഹായിക്കുന്ന കമ്മ്യൂണിക്കേറ്റീവ് ആൻഡ് അസ്സസ്സീവ് ഡേവിസ് ആണ് .കെ എം സി ടി ഡെന്റൽ കോളേജിൽ നിന്നുള്ള പി ജി വിദ്യാർത്ഥിനി ആയ ഡോ പാർവതി നാരായണൻ വികസിപ്പിച്ചത് ഡെന്റൽ ഇoപ്ലാന്റുകളിൽ നിന്നുള്ള മാലിന്യങ്ങളിൽ നിന്ന് നിക്കലും ടൈറ്റാനിയവും ലോഹങ്ങളെ വേർതിരിച്ചെടുക്കുന്ന സാങ്കേതികവിദ്യയാണ്. ആയുർവേദ ഡോക്ടറായ ഡോ ശ്രുതി കെ പി വികസിപ്പിച്ചെടുത്തത് ചെറുതേനുകളെ വളർത്താനും ഉൽപാദിപ്പിക്കുവാനും അവരുടെ കോളനികളെ നശിപ്പിക്കാതെ തന്നെ ചെറുതേൻ വളരെ എളുപ്പത്തിൽ ഉത്പാദിപ്പിക്കാനുള്ള ഉപകരണമാണ്. ഡോ ശ്രുതി ബീ മാസ്റ്റേഴ്സ് നാച്ചുറൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി സ്ഥാപകയുമായി. കെട്ടിടത്തിൽ വിള്ളലുകൾ പ്രേത്യേക തരം ബാക്റ്റിരിയകളുടെ സഹായത്തോടെ തനിയെ പരിഹരിക്കപ്പെടുന്ന ബയോസീൽ സെല്ഫ് ഹീലിംഗ് കോൺക്രീറ്റ് എന്ന സിമന്റ് മിക്സ് എന്ന വിപ്ലവകരമായ കണ്ടുപിടിത്തമാണ് ഡോ മേഘ പി എം മുന്നോട്ടുവച്ചിരിക്കുന്നത്. ഷെൽറ്റ് ഇന്നോവേഷൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും ഡോ മേഘ സ്ഥാപിച്ചു .
നൂതനങ്ങളായ ഗവേഷണ ആശയങ്ങളെ സമൂഹത്തിന് സഹായകകരമാകുന്ന രീതിയിൽ ഉൽപ്പന്നങ്ങളും സാങ്കേതിക വിദ്യകളുമാക്കി മാറ്റാൻ സഹൃദയ എഞ്ചിനീയറിംഗ് കോളേജിന്റെയും, കേരള സ്റ്റാർട്ട് അപ്പ് മിഷന്റെയും സംയുക്തമായ സംഭാവനകൾ ശ്ലാഘനയീയമാണെന്ന് വ്യവസായ മന്ത്രി ശ്രീ പി രാജീവും , ധനകാര്യ മന്ത്രി ശ്രീ കെ എൻ ബാലഗോപാലും അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുവാൻ കോളേജ് പ്രതിജ്ഞാബദ്ധമാണെന്ന് ഇരിഞ്ഞാലക്കുട രൂപത ബിഷപ്പും കോളേജ് ചെയർമാനും ആയ മാർ പോളി കണ്ണൂക്കാടൻ അറിയിച്ചു .


+ There are no comments
Add yours