കൊല്ലം ആര്യങ്കാവിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ലോറിയും തമ്മിൽ കൂട്ടിയിടിച്ചു. സേലത്തു നിന്ന് വന്ന തീർഥാടകരുടെ ബസാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ സേലം സ്വദേശി ധനപാലൻ മരിച്ചു. 16 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇവർ പുനലൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇടിയുടെ ആഘാതത്തിൽ ബസ് റോഡരിലികിലെ താഴ്ചയിലേക്ക് വീണു. ഇത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കി.


+ There are no comments
Add yours