സിനിമ മുഴുവൻ കോപ്പിയടി, 150 കോടി രൂപ വേണം’
അജിത്തിന്റെ പുതിയ ചിത്രമായ വിടാമുയർച്ചി കോപ്പിയടി വിവാദത്തിൽ. പാരാമൗണ്ട് പിക്ചേഴ്സ് ആണ് പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് 150 കോടിയുടെ നോട്ടീസ് വിടാമുയർച്ചിയുടെ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷൻസിന് അയച്ചിരിക്കുന്നത്. 1997ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രം ബ്രേക്ഡൗണിന്റെ കോപ്പിയാണ് ചിത്രമെന്നാണ് പാരാമൗണ്ട് പറയുന്നത്. ടീസർ വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലും ഇതേ വിമർശനം വന്നിരുന്നു.


+ There are no comments
Add yours