നാടകത്തിനിടയിൽ ജീവനുള്ള പന്നിയെ കൊന്ന് പച്ച മാംസം ഭക്ഷിച്ചു; നടൻ അറസ്റ്റിൽ

Estimated read time 0 min read

നാടകത്തിനിടയിൽ പന്നിയെ കൊന്ന് പച്ച മാംസം ഭക്ഷിച്ചു; അറസ്റ്റ് ചെയ്ത് പൊലീസ്

45 വയസ്സുള്ള ഒരു നാടക നടൻ രാമായണത്തിലെ അസുരൻ ആയി അഭിനയിക്കുകയാണ്, പൊടുന്നനെ ജീവനുള്ള ഒരു പന്നിയെ വയറ് കുത്തി കീറി അതിന്റെ മാംസം അയാൾ ഭക്ഷിച്ചു. കാണികളെല്ലാം അമ്പരന്ന ഈ സംഭവം രാഷ്ട്രീയ കോളിളക്കമാണ് ഒഡീഷയിൽ ഉണ്ടാക്കിയത്. നിയമ സഭ പോലും സംഭവത്തെ അപലപിക്കുകയുണ്ടായി, ബിജെപി ഈ പ്രവൃത്തിയെ തള്ളി പറയുകയും ചെയ്തു. മൃഗ സംരക്ഷണ ഗ്രൂപ്പുകളും ഇതിനെതിരെ രംഗത്തുണ്ട്. പോലീസ് നടനെ കേസെടുത്ത് അറസ്റ്റ് ചെയ്തു.

+ There are no comments

Add yours