ഫിൻജാൽ ദുരന്തം: 2000 കോടി അടിയന്തര സഹായം വേണമെന്ന് സ്റ്റാലിൻ

Estimated read time 0 min read

ഫിൻജാൽ ദുരന്തം: 2000 കോടി അടിയന്തര സഹായം വേണമെന്ന് സ്റ്റാലിൻ, ഫോണിൽ വിളിച്ച് ഉറപ്പു നൽകി മോദി


ഫിൻജാൽ ചുഴലിക്കാറ്റ് കനത്ത നാശം വിതച്ച തമിഴ്‌നാടിന് സാധ്യമായ എല്ലാ സഹായവും നൽകുമെന്ന് കേന്ദ്രസർക്കാർ. പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ഫോണിൽ വിളിച്ചാണ് സഹായം ഉറപ്പു നൽകിയത്. സംസ്ഥാനത്തെ സ്ഥിതിഗതികളും പ്രധാനമന്ത്രി സ്റ്റാലിനോട് ചോദിച്ചു മനസ്സിലാക്കി. അടിയന്തര സഹായമായി എൻഡിആർഎഫിൽ നിന്നും 2000 കോടി അനുവദിക്കണമെന്നാണ് തമിഴ്‌നാട് സർക്കാർ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

+ There are no comments

Add yours