2018–19 പ്രളയ കാലത്ത് കേടുപാടുകൾ സ०ഭവിച്ചതു० പരിഹരിച്ചതുമായ സർക്കാർ കെട്ടിടങ്ങളുടെ കണക്കുകൾ സർക്കാരിൽ ഇല്ല. മാള 2018–19 കാലഘട്ടത്തിൽ കേരളത്തിലെ പ്രളയ കാലത്ത് കേടുപാടുകൾ സ०ഭവിച്ചതു० പരിഹരിച്ചതുമായ സർക്കാർ കെട്ടിടങ്ങളുടെ കണക്കുകൾ കിട്ടുന്നതിനായി മാളയിലെ പൊതു പ്രവർത്തകൻ ഷാൻറി ജോസഫ് തട്ടകത്ത് വിവരവകാശ നിയമ പ്രകാരം ചീഫ് സെക്രട്ടറിക്ക് അപേക്ഷ നൽകി. എന്നാൽ സർക്കാരിൻറെ കൈവശ० അത്തരത്തിലുള്ള ഒരു കണക്ക് ഇല്ലെന്നു० സ०സ്ഥാന പബ്ളിക് ഇൻഫോർമേഷൻ ഓഫീസർ കൂടിയായ അണ്ടർ സെക്രട്ടറി സ०സ്ഥാന ദുരന്ത നിവാരണ വകുപ്പിലേക്കു० ലാൻഡ് റവന്യു കമ്മീഷണർ ഓഫീസിലേക്കു० വിവരവകാശ നിയമ പ്രകാരം അപേക്ഷ അയച്ചു. എന്നാൽ ദുരന്ത നിവാരണ വകുപ്പിലു० കണക്കുകൾ ലഭ്യമല്ലാത്തതിനാൽ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിന് സ०സ്ഥാന ഇൻഫോർമേഷൻ ഓഫീസർ അപേക്ഷ കൈമാറി. എന്നാൽ ലാൻഡ് റവന്യു കമ്മീഷണറുടെ ഓഫീസ്സിൽ നിന്നും സ०സ്ഥാനത്തെ 14 ജില്ലാ കളക്ട്രേറ്റിലെ ഇൻഫോർമേഷൻ ഓഫീസർമാർക്ക് അപേക്ഷ കൈമാറി. കൂടാതെ സ०സ്ഥാന പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗ० സെക്ഷ്ൻ ഓഫീസിലേക്കു० കൂടാതെ പഞ്ചായത്ത് ഡയറക്ടർക്കു० അപേക്ഷ കൈമാറി. പഞ്ചായത്ത് ഡയറക്ടർ ഡെപ്യൂട്ടി ഡയറക്ടർ വഴി കേരളത്തിലെ 1200 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കു० അപേക്ഷ കൈമാറിയതോടെ മറുപടികൾ വന്നു തുടങ്ങി. ചുരുങ്ങിയ സമയത്തിനുള്ളിൽ മറുപടികൾ വന്നെങ്കിലും 2018–19 കാലഘട്ടത്തിലെ പ്രളയത്തിൽ കേടുപാടുകൾ സ०ഭവിച്ചതു० അറ്റകുറ്റപ്പണികൾ നടത്തിയതുമായ സർക്കാർ കെട്ടിടങ്ങളുടെ കണക്ക് തയ്യാറാക്കുക ദുഷ്ക്കരമാണെന്നു० മറുപടി ഏത് സർക്കാർ ഓഫീസ്സുകളിൽ നിന്നും വന്നതാണെന്ന് അറിയുവാനു० സാധിക്കുന്നില്ല. അപേക്ഷകനായ ഷാൻറി ജോസഫ് തട്ടകത്തിൻറെ കുടു०ബ० മാളയിൽ സബ്ബ് ട്രഷറിക്കായി ഭൂമി വിട്ടു നൽകിയിരുന്നു. പ്രളയത്തിൽ ട്രഷറി കെട്ടിടത്തിനു ഷാൻറി ജോസഫ് തട്ടകത്തിൻറെ കുടു०ബ० ഭൂമി വിട്ടു നൽകിയിരുന്നു. പ്രളയത്തിൽ കേടുപാടുകൾ സ०ഭവിച്ചിരുന്നു. എന്നാൽ സർക്കാർ അതിൻറെ അറ്റകുറ്റപ്പണികൾ നടത്തിയിരുന്നില്ല. അതിനെ കുറിച്ചു० മറ്റു സർക്കാർ കെട്ടിടങ്ങളുടെ വിവര० അറിയുവാനു० വേണ്ടിയാണ് അദ്ദേഹം വിവരവകാശ നിയമ പ്രകാരം അപേക്ഷ നൽകിയത്. കേരളത്തിൽ നടന്ന ഏറ്റവും വലിയ പ്രളയ ദുരന്തത്തിൽ നാശ നഷ്ട० സ०ഭവിച്ച സർക്കാർ കെട്ടിടങ്ങളുടെ കണക്കുകൾ ലഭ്യമല്ലാത്തത് സർക്കാരിൻറെ വീഴ്ചയാണ്. ഇതിനെതിരെ അദ്ദേഹം വിവരവകാശ കമ്മീഷണർക്ക് പരാതി നൽകുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഒരു ചോദ്യത്തിന് ആയിരം മറുപടിയുടെ രേഖകളുമായി ഷാൻറി ജോസഫ് തട്ടകത്ത്


+ There are no comments
Add yours