ആറാട്ടുപുഴയിൽ പ്രതീകാത്മക പൂരം 7 ന്

Estimated read time 0 min read

ആറാട്ടുപുഴയിൽ പ്രതീകാത്മക പൂരം 7 ന്

ആറാട്ടുപുഴ: പൂരങ്ങളും ഉത്സവങ്ങളും വേലകളും സംരക്ഷിക്കുന്നതിന് വേണ്ടി ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി പ്രതീകാത്മക പൂരം സംഘടിപ്പിക്കുന്നു.

2024 ഡിസംബർ 7 ശനിയാഴ്ച
വൈകുന്നേരം 6 ന് ആറാട്ടുപുഴ ക്ഷേത്രാങ്കണത്തിൽ വെച്ചാണ് പ്രതീകാത്മക പൂരം.

നിലവിലെ വ്യവസ്ഥകൾ പാലിച്ച് കൊണ്ട് പൂർവ്വാചാര പ്രകാരം ആറാട്ടുപുഴ പൂരം ഉൾപ്പെടെയുള്ള പൂരങ്ങളും അനുഷ്ഠാനങ്ങളും ചടങ്ങുകളും പരമ്പരാഗത രീതിയിൽ നടത്താൻ പറ്റാത്ത സാഹചര്യമാണുള്ളത്.

പൂരം നടത്തിപ്പ് ദുഷ്ക്കരമായ സാഹചര്യത്തിലാണ് 1443 വർഷത്തെ പഴമയുള്ള ആറാട്ടുപുഴ പൂരം ഉൾപ്പെടെയുള്ള സംസ്ഥാനത്തെ മുഴുവൻ പൂരങ്ങളും ഉത്സവങ്ങളും വേലകളും സംരക്ഷിക്കുകയും പൂർവ്വികാചാരപ്രകാരം ഇവ നടത്തുന്നതിനുള്ള സാഹചര്യമൊരുക്കുന്നതിനും വേണ്ടി ബന്ധപ്പെട്ടവരുടെ അടിയന്തിര ശ്രദ്ധ പതിയുന്നതിനുവേണ്ടിയാണ് ഈ പ്രതീകാത്മക പൂരം സംഘടിപ്പിക്കുന്നത്.

പൂരങ്ങളുടെ അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നവരും സംഘാടകരും ഭക്തരും ആസ്വാദകരും വിവിധ ക്ഷേത്ര ക്ഷേമ സമിതികളും പങ്കെടുക്കുന്നു.

+ There are no comments

Add yours