ഫുട്ബോൾ മത്സരത്തിനിടെ ഇരു ടീമുകളുടെയും ആരാധകർ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 100ലേറെപേർ മരിച്ചതായി റിപ്പോർട്ട്. പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഗിനിയിലെ എൻസെറെകോരയിലാണ് സംഭവം. മരണസംഖ്യ കൃത്യമായി ലഭിച്ചിട്ടില്ല. ആശുപത്രിയിലെ വരാന്തകളും മോർച്ചറികളും ശവശരീരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് AFP റിപ്പോർട്ട് ചെയ്തു. പ്രസിഡന്റ്റിനെ ആദരിക്കാൻ വേണ്ടി സംഘടിപ്പിച്ച മത്സരത്തിനിടെയായിരുന്നു ദാരുണമായ സംഭവം.


+ There are no comments
Add yours