പുഷ്‌പ 2 വിവാദത്തിൽ… പരാതി

Estimated read time 0 min read

പുഷ്‌പ 2 വിന്റെ പ്രമോഷൻ തിരക്കിലാണ് നടൻ അല്ലു അർജുൻ. കഴിഞ്ഞ ദിവസം മുംബെയിലായിരുന്നു താരം എത്തിയത്. പ്രമോഷൻ ചടങ്ങിനിടെ ആരാധകരെ പ്രശംസിച്ചുകൊണ്ട് താരം സംസാരിച്ചിരുന്നു. ആരാധകരാണ് തന്റെ സൈന്യം എന്നാണ് അല്ലു അർജുൻ പറഞ്ഞത്. ഇതിൻ്റെ പേരിൽ അല്ലു അർജുനെതിരെ പരാതി ഉയർന്നിരിക്കുകയാണ്. ശ്രീനിവാസ് ഗൗഡ് എന്ന ആളാണ് താരത്തിനെതിരെ ഹൈദരാബാദ് ജവഹർ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ആരാധകരെ അല്ലു അർജുൻ സൈന്യം എന്ന് വിളിക്കരുത് എന്ന് പറഞ്ഞു കൊണ്ടുള്ളതാണ് പരാതി.

+ There are no comments

Add yours