സുഹൃത്തിന്റെ അച്ഛൻ്റെ ദുരിതം കേട്ട് സ്വർണ കമ്മൽ ഊരി നൽകി കൊടുങ്ങല്ലൂർ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥിനി ഫാത്തിമ.

Estimated read time 0 min read

സുഹൃത്തിന്റെ അച്ഛൻ്റെ ദുരിതം കേട്ട് സ്വർണ കമ്മൽ ഊരി നൽകി ഫാത്തിമ

സുഹൃത്തിന്റെ അച്ഛന്റെ ചികിത്സയ്ക്കായി സ്വർണക്കമ്മൽ ഊരി നൽകി മാതൃകയായി കൊടുങ്ങല്ലൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഫാത്തിമ സാറ. കരൾ രോഗം ബാധിച്ച എടവിള സ്വദേശി രാജുവിന്റെ ചികിത്സയ്ക്കാണ് ഫാത്തിമ സ്വന്തം കമ്മൽ ഊരി നൽകിയത്. രാജുവിന്റെ മകൾ പഠിക്കുന്ന കെകെടിഎം ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആണ് ഫാത്തിമയും പഠിക്കുന്നത്. ഈ പ്രവൃത്തിയിൽ കൈയടിക്കുകയാണ് കൂട്ടുകാരും നാട്ടുകാരും.

+ There are no comments

Add yours