കസ്റ്റഡി മർദ്ദനത്തിന് പോലീസിന് അധികാരമില്ല; ഹൈക്കോടതി
കസ്റ്റഡിയിൽ വരുന്നവരെ തല്ലിയും വിരട്ടിയും പോലീസിന്റെ മോശം പെരുമാറ്റം നിത്യ സംഭവമാണ്. കേരള ഹൈക്കോടതിയിൽ ഇതുപോലെ ഒരു കസ്റ്റഡി മർദ്ദനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂർ SI അലവി ഹർജിയുമായി എത്തുകയുണ്ടായി. കേസ് റദ്ദാക്കാൻ കഴിയില്ലെന്നും, കസ്റ്റഡിയിൽ വരുന്നയാളെ മർദ്ദിക്കുന്നത് പോലീസിന്റെ കൃത്യ നിർവ്വഹണത്തിന്റെ ഭാഗമല്ലെന്ന് പറഞ്ഞ കോടതി, കേസെടുക്കാനുള്ള മജിസ്ട്രേറ്റ് കോടതി ഉത്തരവ് ശരിവെച്ചു.


+ There are no comments
Add yours