വടക്കാഞ്ചേരിയില്‍ വിദ്യാർഥികളെ ബസില്‍ കയറ്റാത്ത സംഭവത്തില്‍ കണ്ടക്ടർക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്…

Estimated read time 0 min read

വടക്കാഞ്ചേരിയില്‍ വിദ്യാർഥികളെ ബസില്‍ കയറ്റാത്ത സംഭവത്തില്‍ കണ്ടക്ടർക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്.

കണ്ടക്ടറുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. കൂടാതെ, ഇയാള്‍ക്ക് ബോധവല്‍ക്കരണ ക്ലാസില്‍ പങ്കെടുക്കാനും നിർദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞദിവസം വടക്കാഞ്ചേരിയിലായിരുന്നു സംഭവം ഉണ്ടായത്. മണിക്കൂറുകളോളം ബസില്‍ കയറാൻ കാത്തുനിന്ന വിദ്യാർഥികളെ കണ്ടക്ടർ ബസില്‍ കയറ്റിയില്ല. ഒടുവില്‍ സമയം വൈകിയപ്പോള്‍ വിദ്യാർഥികള്‍ കൈകൂപ്പി അഭ്യർഥിച്ചെങ്കിലും കണ്ടക്ടർ കൂട്ടാക്കിയില്ല.
വിദ്യാർഥികള്‍ അപേക്ഷിച്ചിട്ടും ബസില്‍ കയറ്റാതെ കണ്ടക്ടർ അവരെ പുറത്തുനിർത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടർന്ന് വടക്കാഞ്ചേരി ജോയിന്റ് ആർടിഒ ഓഫീസിലേക്ക് കണ്ടക്ടറെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു.

+ There are no comments

Add yours