കള്ളപ്പണത്തെക്കുറിച്ച് വ്യക്തമായ വിവരം പൊലീസിന് കൈമാറിയെന്ന് തിരൂർ സതീഷ്.

Estimated read time 0 min read

ജില്ലാ ഓഫീസിൽ വന്ന കള്ളപ്പണത്തെക്കുറിച്ച് വ്യക്തമായ വിവരം പൊലീസിന് കൈമാറിയെന്ന് തിരൂർ സതീഷ്. തൻ്റെ കയ്യിലുള്ള രഹസ്യ സ്വഭാവമുള്ള രേഖകൾ കൈമാറിയെന്നും പൊലീസിനോട് പറയാനുള്ള എല്ലാ കാര്യങ്ങളും പറഞ്ഞുവെന്നും തിരൂർ സതീഷ് പറഞ്ഞു. തുടക്കം മുതലുള്ള എല്ലാ കാര്യങ്ങളും പൊലീസിനോട് പറഞ്ഞു. തൻറെ കയ്യിൽ ഉണ്ടായിരുന്ന തെളിവുകൾ പൊലീസിന് കൈമാറി കുഴൽപ്പണത്തെക്കുറിച്ച് തനിക്കറിയാവുന്ന കാര്യങ്ങൾ സത്യസന്ധമായി പറഞ്ഞുവെന്നും തിരൂർ സതീഷ് പറഞ്ഞു.

തൃശൂർ പൊലീസ് ക്ലബ്ബിൽ എത്തിയാണ് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് മൊഴി നൽകിയത്. ബിജെപിയെ ഒന്നാകെ കുടുക്കിയ വെളിപ്പെടുത്തൽ ആയിരുന്നു തിരൂർ സതീഷ് നടത്തിയത്.

ബിജെപി ഓഫീസിൽ നാലു ചാക്കിക്കെട്ടിലായി ആറരക്കോടി രൂപ എത്തിച്ചെന്നും പണം എത്തിച്ച ധർമ്മരാജൻ ബിജെപി സംസ്ഥാന അധ്യക്ഷനുമായും ജില്ലാ അധ്യക്ഷനുമായും കൂടിക്കാഴ്ച‌ നടത്തിയെന്നുമായിരുന്നു സതീഷിന്റെ വെളിപ്പെടുത്തൽ. തുടർന്ന് കേസിൽ തുടരന്വേഷണം നടത്താൻ തീരുമാനിച്ച സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയായിരുന്നു.

+ There are no comments

Add yours