കനത്ത മഴ.. ചെന്നൈ വിമാനത്താവളം അടച്ചു
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്ന് തമിഴ്‌നാട്ടിൽ കനത്ത മഴയാണ്. ഇതിനെ തുടർന്ന് ചെന്നൈ വിമാനത്താവളം ഇന്ന് വൈകിട്ട് ഏഴ് വരെ അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. നിരവധി വിമാനങ്ങൾ ഇതിനകം റദ്ദാക്കുകയും മറ്റുള്ളവ വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നഗരത്തിലെ പല താഴ്ന്ന പ്രദേശങ്ങളും ഇതിനകം വെള്ളത്തിനടിയിലാണ്.


+ There are no comments
Add yours