വാക്കത്തിയുമായി നഗരത്തെ ഭീതിയിലാക്കി തൊഴിലാളി; ഒടുവിൽ പൊലീസ് കീഴ്പ്പെടുത്തി
വാക്കത്തിയുമായെത്തി ആലുവ പട്ടണത്തെ മണിക്കൂറുകളോളം ഭീതിയിലാഴ്ത്തി തെങ്ങുകയറ്റ തൊഴിലാളി. എറണാകുളം കോതമംഗലം നാടുകാണി സ്വദേശി സുരേഷാണ് കഴിഞ്ഞ ദിവസം രാവിലെ തിരക്കേറിയ സമയത്ത് റോഡിലിറങ്ങി വാഹനങ്ങൾ തടഞ്ഞും ഭീഷണി മുഴക്കിയും നടന്നത്. ഒടുവിൽ ബല പ്രയോഗത്തിലൂടെയാണ് ഇയാളെ പൊലീസ് കീഴടക്കിയത്.


+ There are no comments
Add yours