തിരിച്ചിട്ടപ്പാറയിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആറ്റിങ്ങൽ സ്വദേശി മിഥുൻ ആണ് മരിച്ചത്. ഉച്ചയ്ക്കാണ് സംഭവം. സുഹൃത്തുക്കൾക്കൊപ്പം തിരിച്ചിട്ടപ്പാറയിൽ എത്തിയതായിരുന്നു മിഥുൻ. ഉച്ചയോടെ സ്ഥലത്ത് മഴ കനത്തപ്പോൾ സമീപത്തുള്ള പാറയുടെ അടിയിൽ കയറി നിന്ന സമയത്താണ് മിഥുന് മിന്നലേറ്റത്. സംഭവസ്ഥലത്ത് വച്ച് തന്നെ മിഥുന് മരണം സംഭവിച്ചു.
ഇടിമിന്നലേറ്റ് ആറ്റിങ്ങൽ സ്വദേശിയായ യുവാവ് മരിച്ചു.

+ There are no comments
Add yours