സുരേഷ് ഗോപിക്കെതിരെ മറ്റൊരു കേസ് കൂടി.. ഇത്തവണ ചേലക്കര പൊലീസ് സ്റ്റേഷനിൽ

Estimated read time 0 min read

വീണ്ടും കുരുക്കിൽ; സുരേഷ് ഗോപിക്കെതിരെ മറ്റൊരു കേസ് കൂടി

ആംബുലൻസിൽ എത്തിയ സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ ചേലക്കരയിലെ ഒറ്റതന്ത അധിക്ഷേപ പരാമർശത്തിൽ സുരേഷ് ഗോപിക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തു. കോൺഗ്രസ് നേതാവ് വിആർ അനൂപ് നൽകിയ പരാതിയിലാണ് ചേലക്കര പൊലീസ് കേസെടുത്തിരിക്കുന്നത്. ചേലക്കരയിലെ പ്രചാരണത്തിന് എത്തിയ കേന്ദ്രമന്ത്രി ഒറ്റതന്ത പരാമർശം നടത്തിയിരുന്നു. ഇത് മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.

+ There are no comments

Add yours