പനമരം അഞ്ചുകുന്ന് വെള്ളരിവയലിന് സമീപം ചേരിയംകൊല്ലി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അഞ്ചുകുന്ന് മാങ്കാനി കോളനിയിലെ രതിൻ (24) ആണ് മരിച്ചത്. അഞ്ചുകുന്ന് ടൗണിലെ ഓട്ടോ ഡ്രൈവറായ രതിനെ ഇന്നലെ അഞ്ച് മണി മുതലാണ് കാണാതായാതെന്ന് പറയുന്നു. ഈ സമയം മുതൽ ബന്ധുക്കളും നാട്ടുകാരും അന്വേഷിച്ചു വരികയായിരുന്നു. പുഴയ്ക്ക് സമീപം യുവാവ് ഓടിച്ചിരുന്ന ഓട്ടോ കണ്ടെത്തിയ സംശയത്തെ തുടർന്ന് പുഴയിൽ പരിശോധന നടത്തുകയായിരുന്നു. ഇന്നലെ നടത്തിയ തിരച്ചിൽ ഇരുട്ട് കാരണം നിർത്തി വെച്ചിരുന്നു. തുടർന്ന് രാവിലെ എട്ട് മണിയോടെ സിഎച്ച് റസ്ക്യൂ പ്രവർത്തകരും നാട്ടുകാരും ചേർന്ന് പുഴയിൽ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.


+ There are no comments
Add yours