നടൻ കുലദ കുമാർ ഭട്ടാചാര്യ അന്തരിച്ചു
മുതിർന്ന ആസാമീസ് നടനും സംവിധായകനുമായ കുലദ കുമാർ ഭട്ടാചാര്യ (91) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ‘ഹതിബോന്ദു’ എന്ന ഡോക്യുമെന്ററിയിലെ വോയിസ് ഓവറിന് ദേശീയ പുരസ്കകാരം നേടിയ കുലദ കുമാർ രാജ്യത്തെ മുൻനിര സിനിമാ പ്രവർത്തകരിൽ ഒരാളായിരുന്നു. പൊതുദർശനത്തിന് ശേഷം കുലദയുടെ ആഗ്രഹംപോലെ മൃതദേഹം പഠനത്തിനായി കൈമാറും.
നടൻ കുലദ കുമാർ ഭട്ടാചാര്യ അന്തരിച്ചു

+ There are no comments
Add yours