ഭീതി വിതച്ച് കുറുവ സംഘം സംസ്ഥാനത്ത്..മോഷണം എതിർത്താൽ…..

Estimated read time 1 min read

ഭീതി വിതച്ച് കുറുവ സംഘം ഈ ജില്ലയിൽ; മോഷണം എതിർത്താൽ ആക്രമണം

തമിഴ്നാട്ടിലെ കുറുവ മോഷണസംഘം ആലപ്പുഴ ജില്ലയിൽ എത്തിയെന്നു സൂചന. മണ്ണഞ്ചേരി നേതാജി ജംക്‌ഷനു സമീപം ഒരു വീട്ടിൽ കഴിഞ്ഞ ദിവസം മോഷണശ്രമം നടന്നിരുന്നു. തുടർന്നു പൊലീസ് നടത്തിയ അന്വേഷണത്തിൽ ലഭിച്ച CCTV ദൃശ്യങ്ങളിൽ നിന്നാണ് കുറുവ സംഘമെന്നു സംശയിക്കുന്ന മോഷ്ടാക്കളുടെ ദൃശ്യം ലഭിച്ചത്. മുഖം മറച്ച് അർധ നഗ്നരായ 2 പേരാണ് ദൃശ്യത്തിൽ ഉള്ളത്. കുറുവ സംഘവും ഈ ഒരു വിധത്തിലാണ് മോഷണം നടത്താറുള്ളതെന്ന് പൊലീസ് പറഞ്ഞു.

+ There are no comments

Add yours