തെലങ്കാനയിൽ നവംബർ ആറിന് ജാതി സർവ്വേ തുടങ്ങുമെന്ന് ഉപമുഖ്യമന്ത്രി ഭട്ടി വിക്രമാർക്കെ. പിഴവുകളില്ലാത്ത രീതിയിൽ സർവ്വേ പൂർത്തിയാക്കണമെന്ന് അദ്ദേഹം ജില്ലാ കളക്ടർമാരോടും ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടു.
സർവ്വേ നവംബർ മാസം അവസാനത്തോടെ പൂർത്തികരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സംസ്ഥാനത്തും രാജ്യത്തും ജാതി സർവ്വേ നടത്തുമെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് നടപടി. സർവ്വേ നടത്താനായി 80,000 സർക്കാർ ജീവനക്കാരെയാണ് നിയോഗിച്ചത്. ജാതി സർവ്വേ നടത്താനായി തെലങ്കാന നിയമസഭ പ്രമേയം പാസാക്കിയിരുന്നു.


+ There are no comments
Add yours