റൊണാൾഡോ പെനാൽറ്റി തുലച്ചു; കിങ്സ് കപ്പിൽ നിന്ന് അൽനസർ പുറത്ത്
ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി തുലച്ചതോടെ സൗദി കിങ്സ് കപ്പിൽ നിന്ന് അൽ നസർ പുറത്തായി. അൽ താവൂൻ എതിരില്ലാത്ത ഒരു ഗോളിനാണ് ക്രിസ്റ്റ്യാനോയുടെ ടീമിനെ പരാജയപ്പെടുത്തിയത്. മത്സരത്തിന്റെ രണ്ടാം പകുതിയുടെ അധികസമയത്തായിരുന്നു അൽ നസറിന് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. നിർണായകമായ പെനാൽറ്റി സൂപ്പർ താരം ഗോൾ ആക്കി മാറ്റുമെന്ന് ഉറപ്പിച്ച ആരാധകർക്ക് നിരാശരാകേണ്ടി വന്നു.


+ There are no comments
Add yours