ഉദയനിധി സ്റ്റാലിൻ്റെ വസ്ത്രധാരണം സംബന്ധിച്ച ഹർജിയിൽ മദ്രാസ് ഹൈക്കോടതി
തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്റെ വസ്ത്രധാരണം സംബന്ധിച്ച ഹർജ്ജിയിൽ തമിഴ്‌നാട് സർക്കാരിന് നോട്ടിസ് അയച്ച് മദ്രാസ് ഹൈക്കോടതി . ഭരണഘടനാ പദവിയിൽ ഉള്ളവരുടെ വസ്ത്രധാരണം സംബന്ധിച്ച് സർക്കാർ ചട്ടം ഉണ്ടോയെന്ന് വ്യക്തമാക്കണം. ടി ഷർട്ട് ഔദ്യോഗിക വസ്ത്രമാണോ എന്നും കോടതി ചോദിച്ചു. ഒരാഴ്‌ചയ്ക്കുള്ളിൽ വിശദീകരണം നൽകാൻ ആണ് നിർദ്ദേശം.


+ There are no comments
Add yours