
വനിതാ ടി20 ലോകകപ്പിൽ വമ്പൻ അട്ടിമറി
നിലവിലെ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ അട്ടിമറിച്ച് വനിതാ ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ഫൈനലിൽ. ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 134 റൺസെടുത്തപ്പോൾ 17.2 ഓവറിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ ദക്ഷിണാഫ്രിക്ക ചരിത്രനേട്ടം സ്വന്തമാക്കി. 48 പന്തിൽ 74 റൺസുമായി പുറത്താകാതെ നിന്ന അന്നേകെ ബോഷ് ആണ് ദക്ഷിണാഫ്രിക്കയുടെ വിജയശിൽപി


+ There are no comments
Add yours