പോസ്റ്റൽ വകുപ്പിനോട് 1 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്. ഇന്റർവ്യൂ കത്ത് കിട്ടിയത് വൈകി

Estimated read time 0 min read

ഇന്റർവ്യൂ 14ന്, കത്ത് കിട്ടിയത് 16ന്; പോസ്റ്റൽ വകുപ്പിൻ്റെ കടുത്ത അനാസ്ഥ

ജില്ലാ കളക്ടറുടെ ഇന്റർവ്യൂ അറിയിപ്പ് യഥാസമയം ഉദ്യോഗാർത്ഥിക്ക് കൈമാറുന്നതിൽ വീഴ്‌ച വരുത്തിയ പോസ്റ്റൽ വകുപ്പിനോട് 1 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. ശാരീരിക പരിമിതികളുള്ള പുൽപ്പറ്റ ചെറുതൊടിയിൽ അജിത് നൽകിയ പരാതിയിലാണ് കമ്മീഷൻ്റെ ഉത്തരവ്. 2024 ഫെബ്രുവരി 14 ന് നടത്തിയ അഭിമുഖത്തിനുള്ള കത്ത് ഫെബ്രുവരി 16 നാണ് കരുവമ്പ്രം പോസ്റ്റോഫീസ് കൈമാറിയത്.

+ There are no comments

Add yours