ലോകമാന്യ തിലക് ടെർമിനസ് എക്സ്‌സ്പ്രസ് ട്രെയിൻ പാളം തെറ്റി.

Estimated read time 1 min read

അസമിൽ ട്രെയിൻ പാളം തെറ്റി;
ആളപായമില്ല

അസമിൽ അഗർത്തല-ലോകമാന്യ തിലക് ടെർമിനസ് എക്സ്‌സ്പ്രസ് ട്രെയിൻ പാളം തെറ്റി. ദിമ ഹസാവോയിൽ ആണ് അപകടം നടന്നത്. 7 കോച്ചുകളാണ് പാളം തെറ്റിയത്. സംഭവത്തിൽ ആളപായമോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റെയിൽവേ വ്യക്തമാക്കി. ട്രക്ക് പുനസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതിലൂടെയുള്ള ട്രെയിൻ സർവീസുകൾ അധികൃതർ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

+ There are no comments

Add yours