
സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റിസ് ആവാൻ ഖന്ന
സുപ്രീം കോടതിയിലെ മുതിർന്ന ജഡ്‌ജിമാരിൽ രണ്ടാമനായ സഞ്ജീവ് ഖന്ന അടുത്ത ചീഫ് ജസ്റ്റിസ് ആയേക്കും. ചീഫ് ജസ്റ്റിസ് DY ചന്ദ്രചൂഡ് ആണ് സഞ്ജീവ് ഖന്നയുടെ പേര് കേന്ദ്ര നിയമ മന്ത്രാലയത്തിന് ശുപാർശ ചെയ്തത്. ശുപാർശ സർക്കാർ അംഗീകരിച്ചാൽ ഖന്ന ആയിരിക്കും സുപ്രീം കോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസ്. നിലവിലെ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് നവംബർ 10 നാണ് വിരമിക്കുക. പദവിയിൽ എത്തിയാൽ 6 മാസം മാത്രമാണ് ഖന്ന പദവിയിൽ ഉണ്ടാവുക.


+ There are no comments
Add yours