മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനം അടിയന്തരമായി വഴിതിരിച്ചുവിട്ടു.. കാരണം

Estimated read time 1 min read

റിയാദിൽ നിന്ന് മുംബൈയിലേക്കുള്ള ഇൻഡിഗോ വിമാനം അടിയന്തരമായി വഴിതിരിച്ചുവിട്ടു. സുരക്ഷാ മുന്നറിയിപ്പിനെ തുടർന്നാണ് വിമാനം വഴിതിരിച്ചുവിട്ടത്.

ബുധനാഴ്ച‌ രാവിലെയാണ് സംഭവം. 6E 74 വിമാനമാണ് സുരക്ഷാ മുന്നറിയിപ്പിനെ തുടർന്ന് വഴിതിരിച്ചുവിട്ടത്. വിമാനം പിന്നീട് സുരക്ഷിതമായി മസ്കറ്റിൽ ഇറക്കിയതായി ഇൻഡിഗോ എയർലൈൻസ് അറിയിച്ചു. 192 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്. എമർജൻസി ടീമുകളുമായി സഹകരിച്ച് വേണ്ട നടപടികൾ എടുത്തിരുന്നുവെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.

+ There are no comments

Add yours