വയനാടും പാലക്കാടും ചേലക്കരയും പോളിങ് ബൂത്തിലേക്ക്

Estimated read time 0 min read

വയനാടും പാലക്കാടും ചേലക്കരയും പോളിങ് ബൂത്തിലേക്ക്

ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനം വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്. സിറ്റിങ് സീറ്റുകൾ നിലനിർത്താനുള്ള മുന്നണികളുടെ പോരാട്ടം സംസ്ഥാന രാഷ്ട്രീയത്തെ വീണ്ടും ചൂട് പിടിപ്പിക്കും. നോമിനേഷൻ നൽകാനുള്ള അവസാന തീയതി ഈ മാസം 28 ആയതിനാൽ തന്നെ സ്ഥാനാർഥി പ്രഖ്യാപനങ്ങൾ ഇന്നോ ഈ ആഴ്ചയോ തന്നെ ഉണ്ടാകാനാണ് സാധ്യത. വയനാട് യുഡിഎഫ് സ്ഥാനാഥി പ്രിയങ്കയാണെന്ന് നേരത്തെ തന്നെ പ്രഖ്യാപനം ഉണ്ടായിരുന്നു.



കേരളത്തിലെ രണ്ട് നിയമസഭകളിലേക്കും വയനാട് ലോക്സഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. നവംബർ 13 തീയതിയാണ് വോട്ടെടുപ്പ്. നവംബർ 23 തീയതി വോട്ടെണ്ണലും നടക്കും. വയനാടിനൊപ്പം ചേലക്കര, പാലക്കാട് നിയോജക മണ്ഡലങ്ങളിലേക്കണ് തെരഞ്ഞടുപ്പ് നടക്കുന്നത്. കെ. രാധാകൃഷ്ണനും ഷാഫി പറമ്പിലും ലോക്സഭയിലേക്ക് പോയതിനെ തുടർന്നാണ് തെരഞ്ഞടുപ്പ്. രാഹുൽ റായ്ബറേലി നിലനിർത്തിയതിനെ തുടർന്നാണ് വയനാട് തെരഞ്ഞടുപ്പ്.

+ There are no comments

Add yours